ഇരിട്ടി : ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മാതൃക ആയിരിക്കുകയാണ് കോളിക്കടവ് സ്വദേശിനികളായ ഇരട്ടസഹോദരങ്ങളായ അഷികയും ഋഷികയും . മട്ടന്നൂർ അമ്മ പാലിയേറ്റിവ് സൊസൈറ്റി പ്രവർത്തകർക്കാണ് ഇരുവരും മുടി ദാനം നൽകിയിരിക്കുന്നത് . കോളിക്കടവ് സ്വദേശി പൊതുപ്രവർത്തകനും സി പി എം പായം ബ്രാഞ്ച് സെക്രട്ടറിയുമായ എം. സുമേഷിന്റെയും മിനിയുടെയും മക്കളായ ഇരുവരും ഇരിട്ടി സി എം ഐ ക്രൈസ്റ്റ് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. കോളിക്കടവിലെ സ്നിഗ്ത ഷാജു ,അനില സജിത്ത് എന്നവരും മുടി ദാനം ചെയ്തു . കോളിക്കടവ് ബിജു ചാലോടൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആണ് ഇരട്ട സഹോദരികൾ മുടി മുറിച്ചു നൽകിയത്.

Twinsgivethemhair