മണത്തണ : പി പി മുകുന്ദൻ അനുസ്മരണ സമ്മേളനം സെപ്റ്റംബർ 13 ശനി രാവിലെ 9:30 ന് മണത്തണയിൽ നടക്കും. എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ എ. എൻ രാധാകൃഷ്ണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മണത്തണയിൽ ചപ്പാരം ക്ഷേത്ര മൈതാനത്താണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പാർട്ടി പ്രവർത്തകരും നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും

1965 ൽ ആർഎസ്എസിന്റെ പ്രവർത്തകനായി പൊതുപ്രവർത്തനം ആരംഭിച്ച മുകുന്ദൻ പിന്നീട് സംഘടനാ നിർദ്ദേശത്തോടെ ബി ജെ പിയിൽ സജീവമാകുകയായിരുന്നു. 1991 മുതൽ 2004 വരെ ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1991 മുതൽ 2006 വരെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായും 2004 മുതൽ 2006 വരെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള സംഘടന സെക്രട്ടറിയായും പ്രവർത്തിച്ചു. 1988 മുതൽ 1995 വരെ ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. 2006 ന് ശേഷം സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് ജന്മനാടായ മണത്തണയിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും കേളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. കേരളത്തിൽ ബിജെ പിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച പി പി മുകുന്ദൻ 2023 സെപ്റ്റംബർ 13 നാണ് പി പി മുകുന്ദൻ മരണമടഞ്ഞത്.
P. P. Mukundan Memorial Conference will be held in Manathana.