കണ്ണൂർ :കൂടാളി പഞ്ചായത്തില്‍ ടാറിങ് പൂര്‍ത്തീകരിച്ച കുംഭം ബംഗ്ലാവ് മൊട്ട - അച്ചുകുന്ന് റോഡിന്റെ ഉദ്ഘാടനം കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍വഹിച്ചു. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് പൂര്‍ത്തീകരിച്ചത്. മുപ്പത് ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത കൂടാളി പോസ്റ്റ് ഓഫീസ്- കണ്ണന്‍ കുന്ന്‌വയല്‍ റോഡിന്റെ ഉദ്ഘാടനവും കൂടാളി - അപ്പക്കടവ് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.
കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ അധ്യക്ഷതയായി. വൈസ് പ്രസിഡന്റ് പി പത്മനാഭന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ ദിവാകരന്‍, പി സി ശ്രീകല ടീച്ചര്‍, മെമ്പര്‍മാരായ സി മനോഹരന്‍ മാസ്റ്റര്‍, ടി. മഞ്ജുള, കെ.ഇ രമേഷ് കുമാര്‍, പി ജിതിന്‍, കെ പി ജലജ, എം വസന്ത ടീച്ചര്‍, പി പി ലക്ഷ്മണന്‍, അബ്ദുള്‍ ഖാദര്‍, കെ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ എസ് അജിമോന്‍ അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.എസ് രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി.
Kannur