കണ്ണൂർ : കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2025-26 അധ്യയന വർഷത്തെ ബിടെക് കോഴ്‌സുകളിലേക്ക് എ ഐ സി ടി ഇ നിർദേശിച്ച പ്രവേശനത്തിനുള്ള അവസാന തിയ്യതിയായ സെപ്റ്റംബർ 15 നുള്ളിൽ വന്നേക്കാവുന്ന ഒഴിവുകളിലേക്ക് സെപ്റ്റംബർ 12 ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 11 മണിക്കകം കോളേജിലെത്തി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497- 2780227, 0497 -2780226.
Admission