കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട

കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട
Jun 25, 2025 10:57 AM | By sukanya

കണ്ണൂർ :കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട. 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം ഡി എം എ യും, 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റിൽ. കണ്ണൂർ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ് പി ക്കും ഗണേഷ് ബാബു പി വിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കുറുവക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട്‌ ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച ന്യൂ ജൻ സിന്തറ്റിക്ക് ഡ്രഗ്സ് ഉൾപ്പടെ പിടികൂടി.

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. പയ്യന്നൂർ താലൂക്കിൽ വെള്ളോറ അംശം കരിപ്പാൽ എന്ന സ്ഥലത്ത് താമസം പണ്ടിക ശാലയിൽ മുസ്തഫ സി കെ മകൻ മുഹമ്മദ്‌ മഷൂദ് പി എന്നയാളെയും കണ്ണൂർ താലൂക്കിൽ അഴീക്കോട്‌ നോർത്ത് അംശം ദേശത്ത് ചെല്ലട്ടൻ വീട്ടിൽ രാധാകൃഷ്‌ണൻ മകൾ സ്നേഹ ഇ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി. തുടർന്ന് ടിയാന്മാരുടെ വാഹനമായ KL 13 AR 6657 TVS Jupiter സ്‌കൂട്ടർ പരിശോധിച്ചതിൽ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടിൽ വെച്ച് 184.43 ഗ്രാം മെത്താഫിറ്റാമിനും 89.423 ഗ്രാം MDMA യും ആണ് പിടികൂടിയത്. കണ്ണൂർ ജില്ലയിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികൾ.മുമ്പും മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. കഴിഞ്ഞ വർഷം കണ്ണൂർ താളികാവ് ഭാഗത്തു വെച്ച് 207 ഗ്രാം മെത്തഫിറ്റാമിൻ കൈവശം വെച്ച കേസിൽ ഒന്നാം പ്രതി മഷൂദ് ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതികൾ ജില്ലയുടെ പലഭാഗത്തും രാസ ലഹരികൾ വില്പന നടത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു . പ്രതികളെ കണ്ട് പിടിക്കുന്നതിനു കേരള  എ ടി എസ് ന്റെ സഹായം ലഭിച്ചിട്ടുള്ളതാണ്.

അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ്‌ തൂനോളി, അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഖാലിദ് ടി, സുഹൈൽ പി പി, ജലീഷ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, ഷാമജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, സായൂജ് വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി, ഷബ്‌ന എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. 

kannur

Next TV

Related Stories
ട്വൻ്റിപ്ളസ് ചാരിറ്റബിൾ ട്രസ്റ്റും, ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി, സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു

Aug 15, 2025 11:56 PM

ട്വൻ്റിപ്ളസ് ചാരിറ്റബിൾ ട്രസ്റ്റും, ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി, സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു

ട്വൻ്റിപ്ളസ് ചാരിറ്റബിൾ ട്രസ്റ്റും, ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി, സ്വാതന്ത്ര്യദിന പരിപാടികൾ...

Read More >>
മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ  ആശ്രിതർക്കുള്ള  ധനസഹായം  കൈമാറി

Aug 15, 2025 09:16 PM

മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ ആശ്രിതർക്കുള്ള ധനസഹായം കൈമാറി

മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ ആശ്രിതർക്കുള്ള ധനസഹായം കൈമാറി...

Read More >>
ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം ലീഗ്

Aug 15, 2025 06:25 PM

ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം ലീഗ്

ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം...

Read More >>
കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

Aug 15, 2025 05:55 PM

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ...

Read More >>
അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

Aug 15, 2025 04:24 PM

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ...

Read More >>
കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

Aug 15, 2025 04:00 PM

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News





//Truevisionall