പേരാവൂർ:- ട്വൻ്റിപ്ളസ് ചാരിറ്റബിൾ ട്രസ്റ്റും, ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ തോമസ് ജേക്കബ് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പേരാവൂർ ജിമ്മി ജോർജ് ചെസ് ക്ലബ് നടത്തിയ സ്വാതന്ത്ര്യദിന ചെസ്മത്സര വിജയികൾക്ക് ട്രോഫികൾ നൽകി. കണ്ണൂർ ജില്ലാ അത് ലറ്റിക് മീറ്റിൽ മികച്ച വിജയം കരസ്ഥമാക്കിയപേരാവൂർ അത്ലറ്റിക് അക്കാദമിയിലെ കായിക പ്രതിഭകൾക്ക് മെഡലുകൾ നൽകി ആദരിച്ചു. കോച്ച് ആൽബിൻ സാബുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പായസവും ലഡുവും വിതരണവും നടത്തി.
ജെയിംസ് എൻ പോൾ, മുഹമ്മദ് ഹാജി, റഫീഖ് കോയിൽ ട്ര , ജോർജുകുട്ടി വി.എ, ജെസ്മെറ്റ്, ടി.ഡി തോമസ്, രതീശൻ കാക്കയങ്ങാട് തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ജിമ്മി ജോർജ് ചെസ്റ്റ് ക്ലബ്ബ് സെക്രട്ടറി വി യു ഡെസാസ്റ്റ്യൻ, ട്വൻ്റി പ്ലസ് മാനേജിംഗ് ട്രസ്റ്റി ജെയിംസ്, ജയപ്രകാശ് കൂട്ട തുടങ്ങിയവർ സംസാരിച്ചു.
Independence Day events organized INThondiyil