മണത്തണ: അകാലത്തിൽ മരണമടഞ്ഞ മണത്തണയിലെ വ്യാപാരി ബാലഗംഗാധര തിലകന്റെ ആശ്രിതർക്കുള്ള ധനസഹായം കേരള വ്യാപാരിവ്യവസായി എകോപനസമിതി - മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബത്തിന് കൈമാറി. കെ വി വി ഇ എസ് സംസ്ഥാന ജനറൽസെക്രട്ടറി ദേവസ്യ മേച്ചേരി സഹായധനമായ 10 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള വ്യാപാരിവ്യവസായി എകോപനസമിതിയുടെ കരുണയും കരുതലുമായ 'ആശ്രയ പദ്ധതി'യിൽ നിന്നാണ് ബാലഗംഗാധര തിലകന്റെ ആശ്രിതർക്കുള്ള ധനസഹായം നൽകുന്നത്.
മണത്തണ വ്യാപാരഭവൻ പരിസരത്തു സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സി.എം ജോസഫ് അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് വേണുഗോപാൽ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, പേരാവൂർ വാർഡ് മെമ്പർമാരായ ബേബി സോജ, യു വി അനിൽകുമാർ, കെ വി വി ഇ എസ് ജില്ലാ വൈസ്പ്രസിഡണ്ട് സുധാകരൻ, പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ, രാമചന്ദ്രൻ, യൂണിറ്റ് ട്രഷറർ മധുസൂധനൻ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വിവിധ യൂണിറ്റുകളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

Financial assistance was provided to the dependents of Balagangadhar Tilak, who was a trader in Manathana.