കേളകം : കേളകം ടൗണിലെ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം അടിയന്തിരമായി പരിഹാരം കാണണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂനിറ്റ് ഭാരവാഹികൾ കേളകം പഞ്ചായത്ത് സിക്രട്ടറിക്ക് പരാതി നൽകി.പ്രസിഡണ്ട് എം.എസ്. തങ്കച്ചൻ, ജനറൽ സിക്രട്ടറി കെ.പി സിബി എന്നിവരാണ് അടിയന്തിരമായി തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.
Kelakam