കോഴിക്കോട് : ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ജീവിതം മടുത്തുവെന്നാണ് ജിസ്‌ന ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ജീവിക്കാന്‍ ആഗ്രഹം ഉണ്ട്. മനസമാധാനം ഇല്ലാ എന്നും കുറിപ്പില്‍.
കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജിസ്‌നയുടെ കുടുംബത്തിന്റെ പരാതിയില്‍ ഫൊറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും. മകളെ കൊലപ്പെടുത്തിയതാണെന്നും കുഞ്ഞിനെ വിട്ടുനല്‍കണമെന്നും ജിസ്‌നയുടെ കുടുംബം പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജിസ്‌നയെ ബാലുശേരിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആരോപണവുമായി ജിസ്‌നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭര്‍തൃ വീട്ടുകാര്‍ക്കെതിരായ ആരോപണം ഒന്നുകൂടി കടുപ്പിക്കുകയാണ് കുടുംബം.
Jisnasuisidecase