ഓഗസ്റ്റ് 9,10 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനം

ഓഗസ്റ്റ് 9,10 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനം
Aug 7, 2025 02:18 PM | By Remya Raveendran

തിരുവനന്തപുരം :    വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായര്‍ (ഓഗസ്റ്റ് 9,10) തീയതികളില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടര്‍ പട്ടിക പുതുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍പട്ടിക പുതുക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോണ്‍ഗ്രസ് അടക്കം വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നത്.





Voterslistrenuwel

Next TV

Related Stories
സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

Aug 10, 2025 06:54 AM

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി...

Read More >>
വൈദ്യുതി മുടങ്ങും

Aug 10, 2025 06:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

Aug 10, 2025 06:48 AM

ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ സ്പോട്ട്...

Read More >>
ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

Aug 10, 2025 06:46 AM

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന്...

Read More >>
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aug 10, 2025 06:44 AM

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Aug 10, 2025 06:41 AM

ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക്...

Read More >>
Top Stories










News Roundup






//Truevisionall