പേരാവൂരിലെ ട്രാഫിക്ക് പരിഷ്കരണം നടപ്പാക്കാൻ കഴിയാതെ അധികൃതർ

പേരാവൂരിലെ ട്രാഫിക്ക് പരിഷ്കരണം നടപ്പാക്കാൻ കഴിയാതെ അധികൃതർ
Aug 7, 2025 02:33 PM | By Remya Raveendran

പേരാവൂർ : ടൗണിൽ ഈ മാസം ഒന്നു മുതൽ നടപ്പാക്കാനിരുന്ന ട്രാഫിക്ക് പരിഷ്കരണം എങ്ങുമെത്തിയില്ല. ട്രാഫിക്ക് അവലോകന സമിതിയുടെ അനാസ്ഥ കാരണമാണ് പരിഷ്‌കരണം തുടക്കത്തിലേ നിലക്കാൻ കാരണം. വിവിധവ്യാപാര സംഘടനകളുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലാണ് കഴിഞ്ഞ മാസം പഞ്ചായത്തുതല ട്രാഫിക്ക് അവലോകന സമിതി യോഗം ചേർന്നത്. വ്യാപാരികൾ,തൊഴിലാളി സംഘടനകൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ഉപസമിതിയെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

ഉപസമിതി അംഗങ്ങൾ സംയുക്തമായി ടൗണിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ശേഷമാണ് പുതിയ പരിഷ്‌കാരങ്ങൾ ആഗസ്ത് ഒന്ന് മുതൽ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇക്കാര്യങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് മാധ്യമങ്ങളെ അറിയിക്കുകയും വാർത്തയാവുകയും ചെയ്തിരുന്നു.

എന്നാൽ, ഒരാഴ്‌ചയായിട്ടും പുതിയ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആരോപണം. ഒന്നാം തീയതിക്ക് ശേഷവും ടൗണിൽ അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾപാർക്ക് ചെയ്യുന്ന സ്ഥിതിയാണ്. പഞ്ചായത്ത് ഇടപെട്ടാൽ സൗകര്യപ്രദമായ സ്ഥലത്ത് പേപാർക്കിംഗ് സൗകര്യം ഒരുക്കാൻ കഴിയുമെങ്കിലും ഇതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വാഹനങ്ങളിൽ ടൗണിലെത്തുന്നവർക്ക് കടകളിൽ നിന്നും സാധനം വാങ്ങുന്നതിന് കടകൾക്കു മുന്നിൽ പാർക്ക് ചെയ്യുന്നതിനായിപ്രത്യേകം മാർക്ക് ചെയ്ത് സ്ഥലം ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നുവെങ്കിലും ഇതും നടപ്പായിട്ടില്ല.

മാലൂർ റോഡിലും കൊട്ടിയൂർ റോഡിലും അനധികൃത പാർക്കിങ്ങ് കാരണം ദിവസവും വലിയ ഗതാഗതക്കുരുക്കാണുണ്ടാവുന്നത്. പഞ്ചായത്ത് ഓഫീസിൻ്റെ മൂക്കിനു താഴെയുള്ള ബസ് സ്റ്റാൻഡിൽ ബസ്സുകൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാതെയാണ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്‌തിരിക്കുന്നത്. ബസ്സുകൾ സ്റ്റാൻഡിലേക്ക് കയറുന്ന റോഡിലും നിരവധി വാഹനങ്ങളാണ് പാർക്ക് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം നടന്നു പോകാൻ സമീപ പഞ്ചായത്തായ കോളയാട് ടൗണിൽ നടപ്പിലാക്കിയ മാതൃകയിൽ നടപ്പാത നിർമ്മിച്ച്കാൽനടയാത്ര സുഗമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടൗണിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ പോലീസുകാരെ നിയോഗിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.

സീബ്രാലൈനുകളുടെ പൊടിപോലുമില്ല

പേരാവൂർ ഇരിട്ടി റോഡിലും പേരാവൂർ നിടുംപൊയിൽ റോഡിലുംസീബ്രാലൈനുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാണാനില്ല. ജനങ്ങൾക്ക് റോഡ് ക്രോസ് ചെയ്യണമെങ്കിൽ വാഹനഡ്രൈവർമാർ കനിയേണ്ട അവസ്ഥയാണ്. ഏറെ തിരക്കേറിയ ടൗണിൽ മുൻപുണ്ടായിരുന്ന സീബ്രാ ലൈനുകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ മുഖവിലക്കെടുക്കുന്നില്ല. ഇതുകാരണം ടൗണിലെത്തുന്ന ഉപഭോക്താക്കൾ ഏറെ ദുരിതമനുഭവിക്കുന്നുണ്ട്.

ശാശ്വത പരിഹാരം വേണം

ടൗണിലെ ഗതാഗതക്കുരുക്കിനും പാർക്കിങ്ങിനും ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഉപഭോക്താക്കൾക്ക് സുഗമമായി സാധനങ്ങൾ വാങ്ങി പോകാനാവശ്യമായ നടപടികൾവ്യാപാര സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ടൗണിലെത്തുന്നവർ പറയുന്നു. വാഹന പാർക്കിങ്ങിന് ആവശ്യത്തിന് സ്ഥലമില്ലാത്ത പേരാവൂരിൽ ബദൽ സംവിധാനം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.



Peravoortrafic

Next TV

Related Stories
സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

Aug 10, 2025 06:54 AM

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി...

Read More >>
വൈദ്യുതി മുടങ്ങും

Aug 10, 2025 06:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

Aug 10, 2025 06:48 AM

ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ സ്പോട്ട്...

Read More >>
ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

Aug 10, 2025 06:46 AM

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന്...

Read More >>
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aug 10, 2025 06:44 AM

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Aug 10, 2025 06:41 AM

ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക്...

Read More >>
Top Stories










News Roundup






//Truevisionall