'ആണവായുധം കാട്ടി വിരട്ടേണ്ട'; സ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്ഥാനോട് പ്രധാനമന്ത്രി

'ആണവായുധം കാട്ടി വിരട്ടേണ്ട'; സ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്ഥാനോട് പ്രധാനമന്ത്രി
Aug 15, 2025 10:57 AM | By sukanya

ദില്ലി: ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു.

അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് എന്നാണ് പ്രസംഗത്തിന്‍റെ പ്രാരംഭത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിൻ്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു.

ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രംസംഗത്തില്‍ പറഞ്ഞു.

Delhi

Next TV

Related Stories
യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി

Aug 15, 2025 02:05 PM

യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി

യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം...

Read More >>
എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം നടന്നു

Aug 15, 2025 01:59 PM

എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം നടന്നു

എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം...

Read More >>
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

Aug 15, 2025 01:51 PM

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4...

Read More >>
പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതായി പരാതി

Aug 15, 2025 01:32 PM

പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതായി പരാതി

പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതായി...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു .

Aug 15, 2025 01:08 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു .

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ...

Read More >>
ഭരണഘടന മൂല്യങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Aug 15, 2025 01:06 PM

ഭരണഘടന മൂല്യങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭരണഘടന മൂല്യങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം- മന്ത്രി രാമചന്ദ്രന്‍...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall