പേരാവൂർ: പേരാവൂർ ബ്ലോക്ക് - മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പേരാവൂർ ടൗണിൽ രാഷ്ട്രത്തിന്റെ 79 -മത് സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ഷഫീർ ചെക്യാട്ടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സമൂഹത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചടങ്ങിൽ പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, സി ജെ മാത്യു, സിറാജ് പൂക്കോത്ത്, വിജയൻ കെ കെ, രാജീവൻ കളത്തിൽ, അംബുജാക്ഷൻ കെ കെ, തുടങ്ങിയവർ പ്രസംഗിച്ചു. ലത്തീഫ് എ എം, വേലായുധൻ,ബാബു തെറ്റുവഴി, റഫീഖ് വി കെ, സക്കരിയ വി കെ, റജീന സിറാജ്, വേലായുധൻ, മോഹൻ മുരിങ്ങോടി, റാഫേൽ, പുഷ്പവല്ലി, പി പി അലി, ലത്തീഫ് ആലിയമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
Independence Day celebrations and an anti-drug pledge were organized.