കണ്ണൂർ: ജലജീവൻ മിഷൻ കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ ജെ എം വളണ്ടിയർമാരെ നിയമിക്കുന്നു. ഐ ടി ഐ/ ഡിപ്ലോമ/ ബി ടെക് സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ മെയിൽ വിലാസം സഹിതം ആഗസ്റ്റ് 20 ന് വൈകീട്ട് അഞ്ച് മണിക്കകം അസിസന്റ് എഞ്ചിനീയർ, പ്രൊജക്ട് സബ്ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ - 670012 എന്ന വിലാസത്തിലോ [email protected] ഇ മെയിൽ വിലാസത്തിലോ ലഭിക്കണം.
appoinment