കണ്ണൂർ: ജില്ലയിൽ പ്രവർത്തിക്കുന്ന പാചകവാതക ഏജൻസികളിലെ തൊഴിലാളികളുടെ 2024-25 വർഷത്തെ ബോണസ് സംബന്ധിച്ച് ജില്ലാലേബർ ഓഫീസർ എ.കെ ജയശ്രീയുടെ മധ്യസ്ഥതയിൽ യോഗം ചേർന്നു. നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 2023-24 വർഷത്തെ ഡി എയും കണക്കാക്കി ആയതിന്റെ 14.1 ശതമാനം ബോണസ് ആഗസ്റ്റ് 25 നകം മുഴുവൻ തൊഴിലാളികൾക്കും നൽകാൻ ചർച്ചയിൽ തീരുമാനമായി. തൊഴിലുടമകളെ പ്രതിനിധീകരിച്ച് എ.എം ഹരിനാരായണൻ, എൻ കൃഷ്ണദാസ്, വി നരേന്ദ്രൻ, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ പ്രേമരാജൻ, കെ.വി രാമചന്ദ്രൻ, എ രാജേഷ്, സി.കെ സതീശൻ, കെ ജയരാജൻ എന്നിവരും പങ്കെടുത്തു.

kannur