മണത്തണ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം നടന്നു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ദേശീയ പതാക മുതിർന്ന കോൺഗ്രസ് നേതാവ് വർഗീസ് സി വി ഉയർത്തി. നേതാക്കളായ ചോടത്ത് ഹരിദാസൻ, തോമസ് പാറക്കൽ, ജോണി ചിറമ്മൽ, ഷിബു പുതുശ്ശേരി, സി. ഹരിക്കുമാർ, ജോഷി എം, വി രവീന്ദ്രൻ, സാബു പേഴത്തിങ്കൽ, എന്നിവർ സംസാരിച്ചു. മടപ്പുരച്ചാൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടപ്പുരച്ചാലിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ദേശീയ പതാക ഉയർത്തുകയും പായസം വിതരണം നടത്തുകയും ചെയ്തു. രാജു പാറനാൽ, മാണി അടിച്ചിലാക്കൽ, ജോസഫ് ഓരത്തേൽ, വർഗീസ് നടപ്പുറത്ത്, പൗലോസ് പാറ നാൽ, ജോർജ് തെക്കേമുറി, എന്നിവർ നേതൃത്വം നൽകി.
The Independence Day celebration in Manathana