'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
Jun 28, 2025 05:19 PM | By Remya Raveendran

കണിച്ചാർ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കണിച്ചാർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'സന്നാഹം' പരിശീലന ക്യാമ്പ് കണിച്ചാർ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. 'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുക എന്ന ഉദ്യേശത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുകതമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 'ലിവിങ് ലാബ്' പദ്ധതി സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്നത് കണിച്ചാർ പഞ്ചായത്തിലാണ്. പൂളകുറ്റി ഉരുൾപൊട്ടലടക്കം പ്രകൃതി ദുരന്തങ്ങൾ നേരിട്ട പഞ്ചായത്ത് എന്ന നിലയിലാണ് പദ്ധതി കണിച്ചാറിൽ നടപ്പിലാക്കുന്നത്. കണിച്ചാർ പഞ്ചായത്തിലെ സാൻന്തോം ഹൈസ്‌കൂൾ, സെൻ്റ് .സെബാസ്റ്റ്യൻസ് യു പി സ്കൂൾ, ഡോ. പൽപ്പു മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിലെ അൻപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ ഡോ: ജോയ് എളമൻ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ, സിവിൽവാളണ്ടിയേഴ്‌സ് തുടങ്ങിയവർ പരിശീലന ക്ലാസുകളുടെ ഭാഗമായി.

Livinglabkanichar

Next TV

Related Stories
പേരാവൂർ കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

Aug 15, 2025 12:25 PM

പേരാവൂർ കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

പേരാവൂർ കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും...

Read More >>
അടക്കാത്തോട് നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി.

Aug 15, 2025 12:17 PM

അടക്കാത്തോട് നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി.

അടക്കാത്തോട് നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം...

Read More >>
സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

Aug 15, 2025 12:15 PM

സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും...

Read More >>
മണത്തണ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

Aug 15, 2025 12:12 PM

മണത്തണ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

മണത്തണ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം...

Read More >>
ബോണസ് വിതരണം ചെയ്യും

Aug 15, 2025 11:58 AM

ബോണസ് വിതരണം ചെയ്യും

ബോണസ് വിതരണം...

Read More >>
ട്രേഡ്‌സ്മാൻ-കാർപെൻഡറി ഒഴിവ്

Aug 15, 2025 11:57 AM

ട്രേഡ്‌സ്മാൻ-കാർപെൻഡറി ഒഴിവ്

ട്രേഡ്‌സ്മാൻ-കാർപെൻഡറി...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall